കമന്റിന്റെ കൂടെ മറ്റൊരു ബ്ലോഗിന്റെ / ബ്ലോഗ് പോസ്റ്റിന്റെ / വെബ്സൈറ്റിന്റെ ലിങ്ക് നല്കാന്
മറ്റുള്ളവരുടെ ബ്ലോഗില്‍ കമന്റ് നല്കുമ്പോള് അതില്‍ നിങ്ങള്‍ക്ക്
മറ്റേതെങ്കിലും ബ്ലോഗിന്റെ / ബ്ലോഗ് പോസ്റ്റിന്റെ / വെബ്സൈറ്റിന്റെ ലിങ്ക്
നല്കാന് ഉള്ള സൗകര്യം ബ്ലോഗര്‍ നല്‍കുന്നുണ്ട്. എല്ലാ HTML ടാഗുകളും കമന്റ് കോളത്തില്‍ സപ്പോര്‍ട്ട് ചെയ്യില്ല. വാക്കുകളെ ബോള്‍ഡ് ആക്കാനുള്ള <b> എന്ന ടാഗും, ഇറ്റാലിക് ആക്കുവാനുള്ള <i> എന്ന ടാഗും, ഹൈപ്പര്‍ ലിങ്ക് ആയി നല്കുന്ന <a href എന്ന്
തുടങ്ങുന്ന ടാഗും ബ്ലോഗറിന്റെ കമന്റ് കോളത്തില്‍ സപ്പോര്‍ട്ട് ചെയ്യും.
താഴെക്കാണുന്ന ഹൈപ്പര്‍ ലിങ്ക് കോഡ് കോപ്പി ചെയ്തു കമന്റ് കോളത്തില്‍
പേസ്റ്റ് ചെയ്ത ശേഷം അതില്‍ കാണുന്ന http://malayalamelectronics.blogspot.in/ എന്ന ഭാഗം മാറ്റി, നിങ്ങള്‍ക്ക് നിങ്ങളുടെ കമന്റിന്റെ കൂടെ ഏത് ബ്ലോഗിന്റെ /
ബ്ലോഗ് പോസ്റ്റിന്റെ / വെബ്സൈറ്റിന്റെ ലിങ്കാണോ നല്‍കേണ്ടത്, അതിന്റെ URL
അഡ്രെസ്സ് നല്‍കുക. Your Text Here എന്നത്
മാറ്റി കമന്റില്‍ ലിങ്കായി ഡിസ്പ്ലേ ചെയ്യേണ്ടുന്ന വാക്കും നല്‍കുക. ഈ
രീതിയില്‍ ചെയ്ത ഒരു ലിങ്ക്, ഈ പോസ്റ്റിന്റെ താഴെയുള്ള കമന്റില്‍ നല്‍കിയത്
കാണൂ.
<a href="http://malayalamelectronics.blogspot.in/">Your Text Here</a>